ആരോഗ്യവകുപ്പിൽ ആരോഗ്യപ്രവർത്തകരെ നിയമിക്കുന്നു 18/06/2021

സ്റ്റാഫ് നഴ്‌സ് ഒഴിവ്

എറണാകുളം ജനറല്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍

  • സ്റ്റാഫ് നഴ്‌സ് (കാത് ലാബ്) ( ബി.എസ്.സി/ ജി.എന്‍.എം നഴ്‌സ്, രണ്ട് വര്‍ഷത്തെ കാത് ലാബ് പരിചയം),
  • ലാബ് ടെക്‌നീഷ്യന്‍( ബി.എസ്.സി എം.എല്‍.റ്റി/ഡി എം എല്‍ റ്റി- ഒരു വര്‍ഷത്തെ പരിചയം),
  • അക്കൗണ്ടന്റ് /ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍( ബി.കോം, പി.ജി.ഡി.സി.എ, ടാലി)

എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം hrghekm2020@gmail.com  എന്ന ഇ മെയിലിലേക്ക് 23 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷ അയയ്ക്കണം. നിശ്ചിത യോഗ്യതയുള്ളവരും പ്രവൃത്തി പരിചയവും ഉള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.

ആയുര്‍വേദ ഫാര്‍മസിസ്റ്റ്; കൂടിക്കാഴ്ച 22ന് 

പത്തനംതിട്ട : ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റ് തസ്തികയില്‍ നിലവിലുള്ള താല്‍ക്കാലിക  ഒഴിവിലേക്ക് പ്രതിദിനം 765 രൂപ നിരക്കില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന്  പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കേരള സര്‍ക്കാരിന്റെ (ഡിഎഎംഇ) ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസി കോഴ്‌സ് പാസായവരായിരിക്കണം. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം പത്തനംതിട്ട മേലേവെട്ടിപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഈ മാസം 22ന് രാവിലെ 11ന് നടത്തുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെട്ടാല്‍ അറിയാം.

ഫോണ്‍: 0468 2324337

ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്കു കീഴില്‍ ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിനായി ഡി.ഫാം അല്ലെങ്കില്‍ ബി.ഫാം  യോഗ്യതയും, ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും, ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 2021  ജൂണ്‍ ഒന്നിന് 40 വയസ്സ് കവിയരുത്. ശമ്പളം 14000 രൂപ. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍  ജൂണ്‍ 30 ന് വൈകീട്ട് നാലിന് മുമ്പായി മലപ്പുറം സിവില്‍ സ്റ്റേഷന്‍ ബി-3 ബ്ലോക്കിലെ ആരോഗ്യകേരളം ജില്ലാ  ഓഫീസില്‍ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോറം www. Arogyakeralam.gov.in  വെബ്‌സൈറ്റില്‍ ലഭിക്കും.

ഫോണ്‍:  0483 2730313

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ ഓഡിയോമെട്രിക് അസിസ്റ്റന്റ്, ഓഫീസ് സെക്രട്ടറി തുടങ്ങിയ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂണ്‍ 24 വൈകീട്ട് അഞ്ചിനകം nhmkkdinterview@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. സബ്ജെക്ടില്‍’ തസ്തികയുടെ
പേര് ചേര്‍ക്കണം. വിശദവിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

കാഞ്ഞിരംകുളം: കാഞ്ഞിരംകുളം പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഡോക്ടറുടെ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. എം.ബി.ബി.എസ്. യോഗ്യതയുള്ള ഡോക്ടർമാരിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചു.

ട്രാവൻകൂർ കൊച്ചിൻ കൗൺസിൽ ഓഫ് മോഡേൺ മെഡിസിൻ രജിസ്‌ട്രേഷൻ ഉള്ളവർ 20-വരെ kanjiramkulamgp@gmail.com എന്ന ഇ-മെയിലിൽ ഓൺലൈനായി അപേക്ഷിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

താല്‍ക്കാലിക നിയമനം

ഭാരതീയ ചികിത്സാ വകുപ്പ്, നാഷണല്‍ ആയുഷ്മിഷന്‍, മുഖേന നടപ്പിലാക്കുന്ന ആയുഷ് ഗ്രാമം പദ്ധതിയിലെ ഒഴിവുള്ള യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍, ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബിഎന്‍വൈസ്, പിജി ഡിപ്ലോമ ഇന്‍ യോഗ, എം എസ് സി യോഗ എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 22 ന് വൈകുന്നേരം നാല് മണിക്കകം  ഭാരതീയ ചികിത്സാ വകുപ്പ്, സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കിലുള്ള ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

ഫോണ്‍ : 0497 2700911

തലശ്ശേരി: കോടിയേരി മലബാർ കാൻസർ സെന്ററിൽ റേഡിയോളജി, റേഡിയോതെറാപ്പി വിഭാഗങ്ങളിലേക്ക് പോസ്റ്റ് ഡിഗ്രി സ്റ്റൈപ്പന്ററി ട്രെയിനികളെ ആവശ്യമുണ്ട്. ബി.എസ്‌സി. മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി, ബി.എസ്‌സി. മെഡിക്കൽ ഇമേജിങ്‌ ടെക്‌നോളജി ബിരുദധാരികൾക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറത്തിൽ 21-നകം അപേക്ഷിക്കണം.

ഫോൺ: 0490 2399207. വെബ്‌സൈറ്റ്: WWW.mcckerala.gov.in

തലനാട്: പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക്‌ കോവിഡ് വാക്‌സിനേഷൻ ഡ്യൂട്ടിക്കായി ഡോക്ടർ, ജെ.പി.എച്ച്.എൻ. എന്നീ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും അസൽ രേഖകളും സഹിതം ബുധനാഴ്ച 2.30-ന് പി.എച്ച്.സി.യിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് അഭിമുഖം നടത്തുമെന്ന് മെഡിക്കൽ ആഫീസർ ഡോ. കെ.സുധീഷ് അറിയിച്ചു.

ഫോൺ: 895200180.

ഷൊർണ്ണൂർ: സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക്

സ്റ്റാഫ് നഴ്‌സ്,
 ടെക്‌നീഷ്യൻ,
ശുചീകരണ തൊഴിലാളി
എന്നിവരുടെ താത്‌കാലിക ഒഴിവുണ്ട്.

സ്റ്റാഫ് നഴ്‌സിന് പ്ലസ്ടു, ബി.എസ്‌സി നഴ്‌സിങ്, കേരള നഴ്‌സസ് ആൻഡ്‌ മിഡ്‌വൈഫ്‌സ് കൗൺസിൽ രജിസ്‌ട്രേഷൻ യോഗ്യതയുള്ള മുൻപരിചയമുള്ളവർക്ക് അപേക്ഷിക്കാം.

ഡയാലിസിസ് ടെക്‌നീഷ്യന് പ്ലസ്ടു, ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്‌നോളജി ഡി.എം.ഇ. രജിസ്‌ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
ശുചീകരണ തൊഴിലാളിക്ക് ഏഴാംക്ലാസ് യോഗ്യതയും

ഷൊർണ്ണൂർ നഗരസഭ പരിധിയിലുള്ളവർക്കുമാണ് മുൻഗണന.

യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ മെഡിക്കൽ ഓഫീസർ സാമൂഹികാരോഗ്യ കേന്ദ്രം, ഷൊർണൂർ 679121 എന്ന വിലാസത്തിൽ 19ന് മുമ്പായി അപേക്ഷിക്കണം.

വിവരങ്ങൾക്ക് ഫോൺ: 85890 14499.

ഓയൂർ : പൂയപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തിൽ താത്‌കാലികാടിസ്ഥാനത്തിൽ ഡോക്ടർ, നഴ്സ് വിഭാഗങ്ങളിൽ ഓരോ ഒഴിവുണ്ട്. പ്രവൃത്തിപരിചയമുള്ളവർക്കും പൂയപ്പള്ളി പഞ്ചായത്തിൽ ഉൾപ്പെട്ടവർക്കും സർക്കാർ മുൻഗണനാ വിഭാഗക്കാർക്കും മുൻഗണന ലഭിക്കും. അപേക്ഷകൾ 21-ന് മൂന്നുവരെ പഞ്ചായത്ത് ഓഫീസിൽ സ്വീകരിക്കും.

കോട്ടയം: ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളിലും ഡിസ്‌പെൻസറികളിലും മെഡിക്കൽ ഓഫീസർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം 25-ന് രാവിലെ 11-ന് നാഗമ്പടം ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ) നടക്കും. പ്രായപരിധി 18-നും 45-നും ഇടയിൽ. യോഗ്യത-ബി.എച്ച്.എം.എസ്. അല്ലെങ്കിൽ ഹോമിയോപ്പതിയിൽ എം.ഡി., മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. അനുബന്ധരേഖകൾ സഹിതം രാവിലെ 10.30-ന് അഭിമുഖത്തിന് റിപ്പോർട്ട് ചെയ്യണം.

ഫോൺ: 0481-2583516.

നഴ്സ്, ലാബ്ടെക്നീഷ്യൻ ഒഴിവ്

അഞ്ചാലുംമൂട് :പനയം ഗ്രാമപ്പഞ്ചായത്തിലെ പെരുമൺ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ താത്‌കാലികമായി സ്റ്റാഫ്‌നഴ്‌സ്, ലാബ്‌ടെക്‌നീഷ്യൻ എന്നീ തസ്തികകളിൽ ഓരോ ഒഴിവുണ്ട്. പനയം പഞ്ചായത്തിലുള്ളവർക്ക് മുൻഗണന. യോഗ്യതയുള്ളവർ അപേക്ഷയും ഫോട്ടോ പതിപ്പിച്ച ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നേരിട്ട് പ്രാഥമികകേന്ദ്രത്തിന്റെ ഓഫീസിലെത്തിക്കണം.

വിവരങ്ങൾക്ക് 0474-2550470 എന്ന നമ്പരിൽ ബന്ധപ്പെടണം.

ലാബ് ടെക്‌നീഷ്യന്‍ നിയമനം

ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്കു കീഴില്‍ ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ നിയമനത്തിനായി ഡി. എം. എല്‍. ടി അല്ലെങ്കില്‍ ബി.എസ്.സി എം. എല്‍. ടി  യോഗ്യതയും, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ബന്ധപ്പെട്ട മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  

പ്രായപരിധി 2021  ജൂണ്‍ ഒന്നിന് 40 വയസ്സ് കവിയരുത്. ശമ്പളം 14000 രൂപ. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍  ജൂണ്‍ 30 ന് വൈകീട്ട് നാലിന് മുമ്പായി മലപ്പുറം സിവില്‍ സ്റ്റേഷന്‍ ബി-3 ബ്ലോക്കിലെ ആരോഗ്യകേരളം ജില്ലാ  ഓഫീസില്‍ യോഗ്യതകള്‍ തെളിയിക്കു സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോറം www. Arogyakeralam.gov.in  വെബ്‌സൈറ്റില്‍ ലഭിക്കും.

ഫോണ്‍:  0483 2730313

തലനാട്: പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക്‌ കോവിഡ് വാക്‌സിനേഷൻ ഡ്യൂട്ടിക്കായി

  • ഡോക്ടർ,
  • സ്റ്റാഫ് നഴ്‌സ്,
  • ജെ.പി.എച്ച്.എൻ.,
  • ഡേറ്റാ എൻട്രി ഓപ്പറേറ്റർ

എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും അസൽ രേഖകളും സഹിതം 2.30-ന് പി.എച്ച്.സി.യിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് അപേക്ഷകർ ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ ഡോ. കെ.സുധീഷ് അറിയിച്ചു.

ആംബുലൻ ഡ്രൈവർ, സ്വീപ്പർ
ആലപ്പുഴ പത്തിയൂർ: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പത്തിയൂർ ഗ്രാമപ്പഞ്ചായത്ത് വാങ്ങിയ ആംബുലൻസിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഡ്രൈവറുടെ താത്കാലിക ഒഴിവ്‌. 30-ന് വൈകീട്ട് മൂന്നിനുമുൻപ്‌ ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം.

കോലഞ്ചേരി: പൂത്തൃക്ക ഗ്രാമപ്പഞ്ചായത്തിലെ പാലിയേറ്റീവ് ആംബുലൻസ് ദിവസവേതന അടിസ്ഥാനത്തിൽ ഓടിക്കുന്നതിന് ഡ്രൈവറെ ആവശ്യമുണ്ട്. ലൈറ്റ് ലൈസൻസും ബാഡ്ജും പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകളും പോലീസ് ക്ലിയറൻസും ബയോേഡറ്റയും സഹിതം ഉദ്യോഗാർഥികൾ 21-ന് രാവിലെ 11-ന് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന ഇറ്റർവ്യൂവിൽ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *