ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സവിശേഷതകള്‍: എന്താണ് റിപ്പബ്ലിക്?

1950 ജനുവരി 26-ന് ഇന്ത്യന്‍ ഭരണഘടന വന്നു. അതോടെ ഇന്ത്യ സ്വതന്ത്ര പരമാധികാര ജനകീയ റിപ്പബ്ലിക്കായി. വിവിധ സംസ്ഥാനങ്ങളെ ഒരു രാഷ്ട്രത്തിന്റെ അവിഭാജ്യഘടകമാക്കി സംയോജിപ്പിക്കുന്ന ഫെഡറേഷന്‍ സമ്ബ്രദായത്തിലുള്ള ഒരു രാഷ്ട്രമാണ് നമ്മുടേത്. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സവിശേഷതകള്‍ പരിശോധിക്കാം.

എന്താണ് റിപ്പബ്ലിക്ക്?

‘ജനക്ഷേമരാഷ്ട്രം’ എന്നാണ് റിപ്പബ്ലിക്ക് എന്ന വാക്കിന്റെ അര്‍ത്ഥം. ‘റെസ് പബ്ലിക്ക’ എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ഈ വാക്കുണ്ടായത്. പ്രത്യേക ഭരണഘടനയ്ക്ക് കീഴില്‍ രാജ്യത്തെ ഭരണം നിര്‍വ്വഹിക്കുന്നതിനുള്ള രാഷ്ട്രത്തലവനെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സമ്ബ്രദായം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളെയാണ് ‘റിപ്പബ്ലിക്ക്’ എന്ന് വിളിക്കുന്ന്ത്. ഇവിടെ പരമാധികാരം ജനങ്ങള്‍ക്കാണ്. ജനങ്ങളുടെ താല്പര്യങ്ങള്‍ ഭരണഘടനയുടെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് നിര്‍വ്വഹിക്കാനുള്ള പ്രതിനിധി മാത്രമാണ് ഭരണകര്‍ത്താക്കള്‍.

ജനങ്ങള്‍ തങ്ങളുടെ പ്രതിനിധിയായ രാഷ്ട്രത്തലവനെ തെരഞ്ഞെടുക്കുന്ന സമ്ബ്രദായം നിലനില്‍ക്കുന്ന രാജ്യങ്ങളെയാണ് റിപ്പബ്ലിക് എന്നുവിളിക്കുന്നത്. ഒരു റിപ്പബ്ലിക്കില്‍ ഭരണാധികാരം ജനങ്ങളുടെ കൈവശമാണ്. തങ്ങളെ പ്രതിനിധീകരിക്കാനും തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമായി ജനങ്ങള്‍ ഭരണകര്‍ത്താക്കളെ തെരഞ്ഞെടുക്കുന്നു. നമ്മുടെ ഭരണത്തലവനായ പ്രധാനമന്ത്രിയെ ജനങ്ങളാണ് തെരഞ്ഞെടുക്കുന്നത് അതുപോലെ നമ്മുടെ രാഷ്ട്രത്തലവനായ പ്രസിഡന്റ് (രാഷ്ട്രപതി) തെരഞ്ഞെടുക്കപ്പെടുന്നയാളാണ്. രാഷ്ട്രത്തലവനും ഭരണത്തലവനും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന സമ്ബ്രദായം നിലനില്‍ക്കുന്ന റിപ്പബ്ലിക്കിനെ ജനാധിപത്യരാജ്യമെന്നു പറയുന്നു.

1950-ല്‍ ഇന്ത്യ അഥവാ ഭാരതം ഒരു പരമാധികാര ജനാധിപത്യരാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. 1950 ജനുവരി 26 നു നിലവില്‍വന്ന ഭരണഘടന അനുസരിച്ചാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഭരണം നിര്‍വഹിക്കപ്പെടുന്നത്. എന്താണ് ഭരണഘടന? ഒരു രാഷ്ട്രത്തിന്റെ ഭരണത്തെ സംബന്ധിച്ചുള്ള അടിസ്ഥാനനിയമങ്ങളുടെ സംഹിതയാണ് ഭരണഘടന. അതായത് പൗരന്മാര്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാനോ സര്‍ക്കാരിന് നിയമങ്ങള്‍ നടപ്പാക്കാനോ ഉള്ള ചട്ടങ്ങളുടെ സഞ്ചയത്തെയാണ് ഭരണഘടന എന്നുവിളിക്കുന്നത്. ഭരണഘടന നമ്മുടെ രാജ്യത്തെ പരമമായ നിയമമാണ്. സര്‍ക്കാരിന്റെയോ വ്യക്തികളുടെയോ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച്‌ അത് മാറ്റാനാവില്ല. പാര്‍ലമെന്റില്‍ ഭേദഗതി എന്നൊരു നിയമപ്രക്രിയയിലൂടെ മാത്രമേ അത് ചെയ്യാനാവൂ.

ഭരണഘടന:-

ഒരു രാജ്യത്തെ ഭരണവ്യവസ്ഥ, സംവിധാനം, ഭരണകൂടത്തിന്റെ അധികാരങ്ങള്‍, ചുമതലകള്‍ തുടങ്ങി ഒരു പൗരന്‍ എന്ന നിലയിലുള്ള മൗലികാവകാശങ്ങള്‍, പൗരന് രാഷ്ട്രത്തോടുള്ള കടമകള്‍ തുടങ്ങിയ കാര്യങ്ങള്‍ നിര്‍വ്വചിക്കുന്ന അടിസ്ഥാന നിയമസംഹിതയാണ് ഭരണഘടന. ലോകത്തെ എഴുതിത്തയ്യാറാക്കിയ ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യം ഭാരതമാണ്. 22 ഭാഗങ്ങളും, 395 വകുപ്പുകളും, 12 ഷെഡ്യൂളുകളുമുള്ളതാണ് ഇന്ത്യന്‍ ഭരണഘടന. വ്യക്തിയുടേയോ, ഭരണകര്‍ത്താവിന്റേയോ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച്‌ തിരുത്തലുകളോ, കൂട്ടിച്ചേര്‍ക്കലോ ഭരണഘടനയില്‍ സാധ്യമല്ല. പാര്‍ലമെന്റില്‍ അവതരിപ്പിച്ച്‌ ചര്‍ച്ച ചെയ്ത് അംഗീകര്‍ച്ചാല്‍ മാത്രമേ ഭേദഗതികള്‍ സാധ്യമാകൂ. പലപ്പോഴായി 94 ഭേദഗതികള്‍ക്ക് വിധേയമായതാണ് ഇന്നത്തെ ഭരണഘടന. അവസരോചിതമായ ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് വിധേയമായി ഇപ്പോഴും നമ്മുടെ ഭരണഘടന വളര്‍ന്നുകൊണ്ടിരിക്കുകയാണ്

 

 

Leave a Reply

Your email address will not be published. Required fields are marked *