📣 | പൊതുജനം അറിഞ്ഞിരിക്കേണ്ട 5 വിധത്തിലുള്ള പെൻഷനുകളും അതിനറെ നടപടിക്രമങ്ങളും |

📣 | പൊതുജനം അറിഞ്ഞിരിക്കേണ്ട 5 വിധത്തിലുള്ള പെൻഷനുകളും അതിന്റെ നടപടിക്രമങ്ങളും |

പഞ്ചായത്തിൽ നിന്നും ആണ് താഴെ കൊടുത്ത 5 വിധത്തിലുള്ള പെൻഷൻ അനുവദിക്കുന്നത്.

1) വാർധക്യകാല പെൻഷൻ
2) വിധവ പെൻഷൻ
3) വികലാംഗ പെൻഷൻ
4) കർഷകത്തൊഴിലാളി പെൻഷൻ
5 ) 50 വയസ്സ് കഴിഞ്ഞ അവിവാഹിത പെൻഷൻ

പൊതുവായ മാനദണ്ഡങ്ങൾ

🔰എല്ലാ പെൻഷൻ അപേക്ഷയുടെ കൂടെയും താഴെ പറയുന്ന രേഖകൾ സമർപ്പിക്കണം.

1)ജനസേവനകേന്ദ്രത്തിൽ നിന്നും ഓൺ ലൈൻ ചെയ്താൽ കിട്ടുന്ന പ്രിൻ്റ് ഔട്ട്

2 ) വരുമാന സർട്ടിഫിക്കറ്റ് – (വില്ലേജിൽ നിന്ന്)

3) റേഷൻ കാർഡ് കോപ്പി

4) ആധാർ കോപ്പി

5) തിരിച്ചറിയൽ കാർഡ് കോപ്പി

6) ഒരു ഫോട്ടോ

7 ) സ്ഥലത്തിൻ്റെ നികുതി രശീതി കോപ്പി

8 ) വീട്ടു നികുതി അടച്ച രീതി കോപ്പി.

🛑 വിധവ പെൻഷൻ

ഭർത്താവിൻ്റെ മരണ സർട്ടിഫിക്കറ്റ് കോപ്പി.

🛑 വാർധക്യകാല പെൻഷൻ

വയസ്സ് തെളിയിപ്പിക്കുന്ന രേഖ.
(സ്കൂൾ സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട് ഇതിൽ ഏതെങ്കിലും ഒന്ന് )

🛑 വികലാംഗ പെൻഷൻ

ആരോഗ്യ വകുപ്പിൽ നിന്നും മെഡിക്കൽ ബോഡ് അനുവദിച്ചിട്ടുള്ള 40% ത്തിൽ കുറയാത്ത വികലാംഗത്വം രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ്.

🛑 കർഷക തൊഴിലാളി പെൻഷൻ

കർഷക തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് ലഭിച്ചിട്ടുള്ള വിടുതൽ സർട്ടിഫിക്കറ്റ്, ഒരു കർഷക നിന്നും 10 വർഷത്തിൽ കുറയാത്ത കാലം എൻ്റെ കൃഷിസ്ഥലത്ത് ജോലി ചെയ്തിട്ടുണ്ട് എന്ന സാക്ഷ്യപത്രം.

🛑 അവിവാഹിത പെൻഷൻ

50 വയസ്സ് കഴിഞ്ഞ അവിവാഹിതയായ സ്ത്രീകൾക്ക് മാത്രം.

🔰 നടപടി ക്രമം.
——————————–
പെൻഷൻ അപേക്ഷ പഞ്ചായത്തിൽ ലഭിച്ച് കഴിഞ്ഞാൽ അത് അന്വേഷണത്തിന് വേണ്ടി അയക്കും.

അവരുടെ റിപ്പോർട്ട് കിട്ടിക്കഴിഞ്ഞാൽ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റിയിൽ വെച്ച് പാസ്സാക്കും.

തുടർന്ന് വരുന്ന ബോഡ് മീറ്റിങ്ങ് അത് അംഗീകരിക്കും

പിന്നീട് പെൻഷൻ കൈകാര്യം ചെയ്യുന്ന ക്ലാർക്ക് അതിൻ്റെ സൈറ്റിൽ ഓൺലൈൻ ചെയ്ത് സെക്രട്ടറി ഒപ്പ് വെച്ചാൽ അടുത്ത മാസം മുതൽ പെൻഷൻ ലഭിക്കും.

🛑 വികലാംഗ പെൻഷൻ

ശാരീരിക വികലാംഗത്വം ഉള്ളവർക്കും മാനസിക പ്രശ്നം ഉള്ളവർക്കും ലഭിക്കും.

വിധവ പെൻഷൻ, വികലാംഗ പെൻഷൻ എന്നിവക്ക് വയസ്സ് പ്രശ്നം ഇല്ല.

പെൻഷൻ എൻക്വയറി നടത്തുന്ന ഉദ്യോഗസ്ഥർ

🛑 വാർധക്യകാല പെൻഷൻ

VEO ( വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ) – ഗ്രാമസേവകൻ / സേവിക.

🛑 വിധവ പെൻഷൻ

ICDS സൂപ്രവൈസർ
(അങ്കണവാടി സൂപ്ര വൈസർ )

🛑 കർഷക തൊഴിലാളി പെൻഷൻ

കൃഷി ഓഫീസർ

🛑 വികലാംഗ പെൻഷൻ

PHC യിലെ ഹെൽത്ത് ഇൻസ്പെക്ടർ

●▬▬▬▬▬▬▬▬▬▬▬▬▬●

📢 പാസ്സ്പോർട്ടിനും അപേക്ഷിക്കാം

പുതിയത് | പുതുക്കൽ | തെറ്റ് തിരുത്തൽ

◾ഹാജരാക്കേണ്ട രേഖകൾ
▪️SSLC സർട്ടിഫിക്കറ്റ് / സ്ക്കൂളിൽ
സർട്ടിഫിക്കറ്റ്
▪️ആധാർ കാർഡ്

CONTACT

☎️ 04962967004

📱 7470037004

●▬▬▬▬▬▬▬▬▬▬▬▬▬●
A-ONE DIGITAL JANASEVANA KENDRAM

Join JANASEVANA KENDRAM Group

https://chat.whatsapp.com/FhXPZ2ER3cpFe6gTWV2MMx

Leave a Reply

Your email address will not be published. Required fields are marked *